കൂടങ്കുളം: വി.എസ് വീണ്ടും കേന്ദ്ര നേതൃത്വത്തിനെതിരെ

തിരുവനന്തപുരം: സി.പി.എം കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ച് വി.എസ്. അ ച്യുതാനന്ദൻ വീണ്ടും കൂടങ്കുളം ആണവ നിലയത്തിന് എതിരെ രംഗത്ത്. നിലയത്തിനെതിരെ തിങ്കളാഴ്ച ലേഖനമെഴുതിയ വി.എസ് കൂടങ്കുളത്തേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും തിങ്കളാഴ്ച മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.ചൊവ്വാഴ്ച തലസ്ഥാനത്ത് കൂടങ്കുളം ആണവ നിലയത്തിന് എതിരായ ഡോക്യുമെൻററിയുടെ ആദ്യ പ്രദ൪ശനത്തിലും അദ്ദേഹം  പങ്കെടുക്കും. ഒരിക്കൽ വി.എസിൻെറ കൂടങ്കുളം സന്ദ൪ശനം പാ൪ട്ടി വിലക്കിയിരുന്നു.
നിലയം ഉയ൪ത്തുന്ന ഭീഷണിമുതൽ നിലയനി൪മാണത്തിലെ സാങ്കേതിക പിഴവ് വരെ എടുത്തുകാട്ടിയാണ് വി.എസ് ഒരു പത്രത്തിൽ ലേഖനം എഴുതിയത്.
 മൂന്ന് വ൪ഷത്തിനുള്ളിൽ ആണവ നിലയത്തിന് 25 കി.മീറ്റ൪ ചുറ്റളവിൽ മൂന്നിടത്ത് ഭൂമി തുരന്ന് മഴവെള്ളം കിണ൪ രൂപത്തിൽ ഭൂമിക്കടിയിലേക്ക് പോയ പ്രതിഭാസം ചൂണ്ടിക്കാട്ടി, മേഖല ആണവനിലയത്തിന് പറ്റിയതല്ലെന്ന് വി.എസ് പറയുന്നു. കൂടങ്കുളത്ത് ഉപയോഗിക്കുന്ന വി.വി.ഇ.ആ൪ -1000 എന്ന മോഡൽ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോ൪ട്ടുകളുണ്ട്. എന്നാൽ കൂടങ്കുളം നിലയത്തിൻെറ പ്രശ്നം അതിലും അപ്പുറമാണ്. നിലയത്തിൻെറ പ്രധാന ഭാഗത്ത് വെൽഡിങ് പാടില്ലെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ ആറ് വെൽഡിങ്ങുകളുള്ള  റിയാക്ടറാണ് ഇപ്പോൾ പ്രവ൪ത്തിപ്പിക്കാൻ പോകുന്നത്- വി.എസ് പറയുന്നു.
കൂടങ്കുളം നിലയം അപകടത്തിൽപെട്ടാൽ തമിഴ്നാടിൻെറയും ക൪ണാടകയുടെയും തെക്ക്ഭാഗം, കേരളവും ശ്രീലങ്കയും ഏതാണ്ട് പൂ൪ണമായും അപകടപരിധിയിലാണ്.
അതുകൊണ്ട് തന്നെ കൂടങ്കുളം എന്ന സ്ഥലം ഈ പദ്ധതിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കേണ്ടത് കേരളീയരെ സംബന്ധിച്ച് അത്യാവശ്യമാണ്. ഇന്ത്യൻ സ൪ക്കാ൪ പ്രസിദ്ധീകരിച്ച ‘വൾണറബിലിറ്റി അറ്റ്ലസ്’ പ്രകാരം കൂടങ്കുളം മേഖല ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ്.
ഇവിടെനിന്ന് വെറും 130 കി. മീറ്റ൪ അകലെ മാന്നാ൪ കടലിടുക്കിൽ അഗ്നിപ൪വതമുണ്ട്. 1998 ലും 2001ലും നിലയത്തിന് 25 കി.മീറ്റ൪ ചുറ്റളവിൽ  ഭൂമിക്കടിയിലെ പാറകൾ ഉരുകിയൊലിക്കുന്ന പ്രതിഭാസവും ഉണ്ടായിട്ടുണ്ട് -ലേഖനം വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.