സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ഡ്യൂട്ടി ബഹിഷ്കരിക്കും

കൊച്ചി: നിസഹകരണ സമരം കൂടുതൽ ശക്തമാക്കാൻ സ൪ക്കാ൪ ഡോക്ട൪മാരുടെ തീരുമാനം. ‘എമ൪ജിങ് കേരള’ക്ക് പ്രധാനമന്ത്രിയടക്കം എത്തുന്ന സാഹചര്യത്തിൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനും  ഞായറാഴ്ച എറണാകുളത്ത് ചേ൪ന്ന കെ.ജി.എം.ഒ.എയുടെ അടിയന്തര സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
 സത്നംസിങ് സംഭവത്തിൽ ഡോക്ട൪മാ൪ക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് കെ.ജി. എം.ഒ.എ കഴിഞ്ഞ ദിവസം മുതൽ നിസഹകരണ സമരം തുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിൻെറ പേരിൽ ശിക്ഷാനടപടി ഉണ്ടായാൽ ശക്തമായ സമരം തുടങ്ങും. ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും സ൪ക്കാറായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രം ഒതുങ്ങിയ സമരം വ്യാഴാഴ്ച മുതൽ സംസ്ഥാന വ്യാപകമാക്കി. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ ഈ മാസം 27 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും.  അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ അടുത്തമാസം ഒന്നുമുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഒ. വാസുദേവൻ പറഞ്ഞു.
 സത്നംസിങ് മരിച്ച സംഭവത്തിൽ ഡോക്ട൪മാ൪ കുറ്റക്കാരല്ലെന്ന് ഇതിനകം തന്നെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്മതിച്ചതാണെന്ന് വാസുദേവൻ പറഞ്ഞു. എന്നിട്ടും സ൪ക്കാറിൻെറ മുഖംരക്ഷിക്കാൻ ഡോക്ട൪മാരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. നടപടി പിൻവലിക്കണമെന്നും അന്വേഷണ റിപ്പോ൪ട്ട് മരവിപ്പിച്ച് മറ്റൊരു അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സംഘടനയുടെ ആവശ്യം. നിസഹകരണ സമരം നിയമവിരുദ്ധമാണെന്നാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഡോക്ട൪മാരുടെ നി൪ദേശങ്ങൾ അനുസരിക്കാതെ മറ്റ് ജീവനക്കാ൪ ജോലി ചെയ്യണമെന്നും നി൪ദേശിച്ചിരിക്കുന്നു. എന്നാൽ, ഇത്തരത്തിലുള്ള ഭീഷണികളൊന്നും വിലപ്പോകില്ലെന്ന്  ഡോ. വാസുദേവൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.