മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് നിരക്ഷരതമൂലമെന്ന് തരുണ്‍ ഗൊഗോയ്

ഗുവാഹതി: അസമിൽ മുസ്ലീം ജനസംഖ്യ ഗണ്യമായി ഉയരുന്നതിന് പിന്നിൽ കുടിയേറ്റമല്ല നിരക്ഷരതയാണ് പ്രധാന കാരണമെന്ന് സംസ്ഥാന മുഖ്യമന്ത്രി തരുൺ ഗൊഗോയ്. സി.എൻ.എൻ- ഐ.ബി.എൻ ചാനലിൽ വിഖ്യാത പത്രപ്രവ൪ത്തകൻ കരൺ ഥാപ്പറിൻെറ ‘ഡെവിൾസ് അഡ്വക്കേറ്റ്’ എന്ന പരിപാടിയിലാണ് ഗൊഗോയ് വിവാദ പരാമ൪ശം നടത്തിയത്.
കൊക്രജ൪, ദുബ്രി തുടങ്ങിയ ജില്ലകളിൽ  മുസ്ലീംകളുടെ ജനനനിരക്കിലുണ്ടായ വൻ വ൪ധനവ് ചൂണ്ടിക്കാട്ടി, ഇതിന് കുടിയേറ്റവും പ്രധാനകാരണമല്ലേ എന്നായിരുന്നു ഥാപ്പറിൻെറ ചോദ്യം. ‘അത് നിരക്ഷരതകൊണ്ടുണ്ടായതാണ്. അസമിലെ ഭൂരിഭാഗം മുസ്ലിങ്ങളും നിരക്ഷരരാണ്.ഓരോ കുടുംബത്തിലും ആറുമുതൽ 10വരെ അംഗങ്ങളുണ്ടാകും. ഇത് അക്ഷരാഭ്യാസമില്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണ്.’ ഗൊഗോയ് പറഞ്ഞു.
നിരക്ഷരത മുസ്ലിം ജനനനിരക്ക് കൂട്ടുന്നു എന്നുതന്നെയാണോ താങ്കൾ ഉദ്ദേശിച്ചത് എന്ന കരൺ ഥാപ്പറുടെ ആവ൪ത്തിച്ചുള്ള ചോദ്യത്തിന് ‘ഞാൻ നൂറു ശതമാനവും അങ്ങനെ വിശ്വസിക്കുന്നു’ എന്നായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.