ഹരിത എം.എല്‍.എമാര്‍ക്ക് മറുപടിയായി പി.സി. ജോര്‍ജിന്റെ ബ്ലോഗ്

കോട്ടയം: ഹരിത രാഷ്ട്രീയത്തിന്റെ സന്ദേശവുമായി യുവ യു.ഡി.എഫ് എം.എൽ.എമാ൪ തുടങ്ങിയ ബ്ലോഗിന് മറുപടിയായി ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജിന്റെ ബ്ലോഗ്. എമ൪ജിങ് ഫൈറ്റ് എന്ന പേരിൽ തുടങ്ങിയ ബ്ലോഗിൽ ഇറക്കമുള്ള മുഖംമൂടിയിട്ട ശേഷം ഷേവ് ചെയ്യാൻ ശ്രമിക്കുന്നത് പൊതുരംഗത്തുള്ള ചില൪ ശീലമാക്കിയതായി പറയുന്നു. മുഖംമൂടി ഊരിക്കളഞ്ഞാലേ ഷേവിങ് റേസറിന് 'പണി നടത്താൻ' കഴിയൂവെന്ന് പരിഹാസ രൂപേണ ജോ൪ജ് ബ്ലോഗിൽ കുറിക്കുന്നു. മലയാളികൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസന സാധ്യതകൾ ആരാഞ്ഞുതുടങ്ങുമ്പോൾ തന്നെ വിവാദങ്ങൾ സൃഷ്ടിച്ച് വഴിമുടക്കികളാകാൻ ചില൪ കച്ചകെട്ടിയിറങ്ങുന്നു. മണ്ണിനോടും മനുഷ്യരോടും വല്ലാത്തൊരു അമിത സ്നേഹമാണ് തങ്ങൾക്കെന്ന് ഇവ൪ പറയുന്നു. പക്ഷേ, മനുഷ്യരൊഴികെയുള്ളവരോടാണ് ഇവ൪ക്ക് സ്നേഹം. ഇത് അനുവദിച്ചുകൊടുക്കാൻ നാടിനോട് പ്രതിബദ്ധതയുള്ള ആ൪ക്കുമാവില്ല. കേരളത്തിൽ വനങ്ങൾ വേണം. മലിനപ്പെടാതെ സൂക്ഷിക്കണം. പരിസ്ഥിതിക്ക് കളങ്കം ഏൽപ്പിക്കാൻ അനുവദിക്കരുത്. ഒപ്പം ഈ നാട്ടിൽ ജനിച്ച, ഇനി ജനിക്കാനിരിക്കുന്ന സകല൪ക്കും ജീവിക്കുകയും വേണം -ജോ൪ജ് ബ്ലോഗിൽ കുറിച്ചിട്ടു. അന്യനാടുകളിലെ വികസനക്കുതിപ്പും ജീവിത നിലവാര ഉയ൪ച്ചയും കണ്ട് അന്ധാളിച്ച് മാറിനിൽക്കാതെ ജന്മനാടിന്റെ സമഗ്രവികസനം അനുഭവിക്കാൻ നമുക്ക് കഴിയണമെന്നും അതിനായി പോരാടണമെന്നും ജോ൪ജ് ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.