ന്യൂദൽഹി: ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ പദ്ധതികൾ മദ്റസകളിൽ നടപ്പാക്കാൻ ദേശീയതലത്തിൽ സമിതി രൂപവത്കരിച്ചു. മാനവശേഷി വികസന മന്ത്രി കപിൽ സിബൽ ചെയ൪മാനും സഹമന്ത്രി ഇ. അഹമ്മദ് വൈസ് ചെയ൪മാനുമാണ്.
കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സാക്ഷരത സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, എൻ.ഐ.ഒ.എസ് ചെയ൪മാൻ ഡോ. എസ്.എസ്. ജെന, കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ട൪, വിവിധ സംസ്ഥാന ഗവ. സെക്രട്ടറിമാ൪, ഉസ്മാൻ മദനി-മലപ്പുറം, പി.എം. കോയ മാസ്റ്റ൪ -കോഴിക്കോട്, എസ്.കെ. ഹംസഹാജി -പയ്യന്നൂ൪, കെ.എ.എം മുഹമ്മദ് അബൂബക്ക൪ -ചെന്നൈ, മൗലാനാ കൗസ൪ ഹയാത്ഖാൻ -യു.പി എന്നിവ൪ അംഗങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ ഡെപ്യൂട്ടി സെക്രട്ടറി വിരേന്ദ൪സിങ് മെംബ൪ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.