സര്‍ട്ടിഫിക്കറ്റിന് പണമില്ലാത്ത വിദ്യാര്‍ഥിനിക്ക് വി.സി. തുണയായി

തേഞ്ഞിപ്പലം: അടിയന്തരമായി ഡിഗ്രി സ൪ട്ടിഫിക്കറ്റ് ലഭിക്കാൻ പണമില്ലാത്ത വിദ്യാ൪ഥിനിക്ക് വൈസ് ചാൻസല൪ തുണയായി. അസ്സൽ സ൪ട്ടിഫിക്കറ്റിന് പണമടച്ച് കാത്തിരുന്ന വണ്ടൂ൪ സ്വദേശിയായ വിദ്യാ൪ഥിനിയാണ് അദാലത്തിൽ പരാതിയുമായെത്തിയത്.
സ൪ട്ടിഫിക്കറ്റ് വൈകുന്നുവെന്നും ഉടൻ ലഭിക്കേണ്ടതായും ഇവ൪ ബോധിപ്പിച്ചു. എന്നാൽ, പെട്ടെന്ന് കിട്ടണമെങ്കിൽ അധികം പണമടക്കണമെന്നായി അധികൃത൪. കൈയിൽ പണമില്ലാതെ എന്തുചെയ്യണമെന്ന് ശങ്കിച്ചുനിന്ന വിദ്യാ൪ഥിനി വി.സിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പണമടച്ചാൽ ഇന്ന് സ൪ട്ടിഫിക്കറ്റ് നൽകുമോയെന്ന് വി.സി ജീവനക്കാരോട് ചോദിച്ചു. ഉത്തരവിട്ടാൽ ചെയ്യാമെന്ന ഉറപ്പിൽ 1000 രൂപ വി.സി വിദ്യാ൪ഥിനിക്ക് കൈമാറി. ഉച്ചയോടെ ഒറിജിനൽ സ൪ട്ടിഫിക്കറ്റ് സ൪വകലാശാല അയക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.