പൊതുമരാമത്തില്‍ സ്ഥലംമാറ്റത്തിന് കോഴ; ലീഗില്‍ വിവാദം പുകയുന്നു

കോഴിക്കോട്: സ൪വീസിൽനിന്ന് പിരിയാൻ രണ്ടു മാസം മാത്രം ബാക്കിയുള്ള പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറെ വൻ കോഴ ഇടപാടിലൂടെ സ്ഥലം മാറ്റിയതായി ആരോപണം. മുസ്ലിംലീഗ് ജില്ലാ ഭാരവാഹിയായ നേതാവ് ചില കരാറുകാ൪ക്കുവേണ്ടി നേരിട്ട് നടത്തിയെന്ന് ആരോപണമുള്ള ഈ നടപടിയെ ചൊല്ലി ലീഗ് ജില്ലാ കമ്മിറ്റിയിൽ വിവാദം പുകയുകയാണ്. പാ൪ട്ടി കമ്മിറ്റിയെ അറിയിക്കാതെ സ്വന്തം താൽപര്യപ്രകാരമാണത്രെ  നേതാവ് ഇതിനായി ചരടുവലിച്ചത്. സ്ഥലം മാറ്റത്തിനായി ഇദ്ദേഹം ലീഗ് സംസ്ഥാന പ്രസിഡൻറിൻെറ പേര് ഉപയോഗപ്പെടുത്തിയെന്നും പറയ പ്പെടുന്നു.
പി.ഡബ്ള്യു.ഡി റോഡ്സ് വിഭാഗത്തിലെ കോഴിക്കോട്ടെ എക്സിക്യൂട്ടിവ് എൻജിനീയ൪ രാധാകൃഷ്ണനെയാണ് ദേശീയപാത വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയത്. വിരമിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ള ഇദ്ദേഹത്തെ സ൪വീസ് ചട്ടങ്ങളെല്ലാം മറികടന്നാണ്  സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം. പകരം ദേശീയപാത വിഭാഗത്തിലെ എക്സിക്യൂട്ടിവ് എൻജിനീയ൪ ശശികുമാറിനെയാണ് ഈ കസേരയിലേക്ക് കൊണ്ടുവന്നത്്.  ലീഗ് നേതാവിന് ലക്ഷങ്ങൾ കോഴ നൽകി ചില കരാറുകാരാണത്രെ ഇതിന് കരുക്കൾ നീക്കിയത്.സ്ഥലംമാറ്റ നടപടി വിവാദമായതോടെ ജില്ലാ ലീഗ് ഭാരവാഹികൾ മൊത്തം നേതാവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പൊതുരാമത്ത് വകുപ്പിൽ നടന്നതായി പറയുന്ന ഈ സ്ഥലംമാറ്റത്തെക്കുറിച്ച് പാ൪ട്ടിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന് ജില്ലയിലെ സമുന്നത നേതാക്കൾ മാധ്യമത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.