മലപ്പുറം ഡിവൈ.എസ്.പിക്ക് അറസ്റ്റ് വാറണ്ട്

മലപ്പുറം: തുട൪ച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിന് മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷിന് കട്ടപ്പന ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് അയച്ചു. കട്ടപ്പന കോടതിയിൽ നിലനിൽക്കുന്ന കേസിൽ കഴിഞ്ഞ ജൂൺ മുതൽ തുട൪ച്ചയായി ഹാജരാവാതിരുന്നതിനാലാണ്  അറസ്റ്റുവാറണ്ട് അയച്ചത്.
നെടുങ്കണ്ടം കാക്കരവിള സുന്ദ൪രാജ് 2007ൽ നെടുങ്കണ്ടം കോടതിയിൽ നൽകിയ ഹരജിയിൽ 14ാം സാക്ഷിയാണ് അഭിലാഷ്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ നെടുങ്കണ്ടം എസ്.ഐ ആയിരുന്നു ഇദ്ദേഹം. നെടുങ്കണ്ടം ബാറിലെ അഭിഭാഷകനടക്കം നാലുപേ൪ മുൻ വൈരാഗ്യംവെച്ച് സുന്ദ൪രാജിനെ ആക്രമിച്ച് പരിക്കേൽപിച്ചു എന്നാണ് കേസ്.
നേരത്തെ നെടുങ്കണ്ടം കോടതിയിലായിരുന്ന കേസ് പിന്നീട് കട്ടപ്പനയിലേക്ക് മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.