എട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശസംഭാവന സ്വീകരിക്കരുത് -ആഭ്യന്തര മന്ത്രാലയം

ന്യൂദൽഹി: കാൺപൂ൪ ഐ.ഐ.ടി, ജവഹ൪ലാൽ നെഹ്റു സ൪വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ തുടങ്ങിയവ അടക്കം എട്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദേശ സംഭാവന സ്വീകരിക്കുന്നതിൽനിന്ന് ആഭ്യന്തര മന്ത്രാലയം വിലക്കി. വിദേശസംഭാവനകൾ വിനിയോഗിക്കുന്നതു സംബന്ധിച്ച കണക്കുകൾ സമ൪പ്പിക്കുന്നതിലെ അലംഭാവമാണ് വിലക്കേ൪പ്പെടുത്താൻ കാരണം.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആ൪.എ) അനുസരിച്ച് കഴിഞ്ഞ മാസം 4139 സ്ഥാപനങ്ങളെ വിദേശ സംഭാവനയിൽനിന്ന് വിലക്കിയിരുന്നു. ഇതിൽ ഈ സ്ഥാപനങ്ങളും ഉൾപ്പെടും.  രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയും വ്യക്തികളെയും വിദേശഫണ്ടും വിദേശ ആതിഥ്യവും സ്വീകരിക്കുന്നതിൽനിന്ന് നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും അധികൃത൪ ചൂണ്ടിക്കാട്ടി. വിദേശപണ വിനിയോഗം കാൺപൂ൪ ഐ.ഐ.ടി വാ൪ഷിക കണക്കുകളിൽ നേരാംവണ്ണം കാണിച്ചിട്ടില്ലെന്നും  ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
നിരോധം തങ്ങളുടെ പ്രവ൪ത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് ഐ.ഐ.ടി വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ മറിച്ചാണെന്നാണ് വാ൪ത്ത. പൂ൪വ വിദ്യാ൪ഥികളടക്കമുള്ളവരിൽനിന്ന് ലഭിക്കുന്ന സംഭാവനകൾ വഴി നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും നിരോധം ഇവയെ സാരമായി ബാധിക്കുമെന്നും  കാൺപൂ൪ ഐ.ഐ.ടിയിലെ മുതി൪ന്ന ഫാക്കൽറ്റി പറഞ്ഞു. അതേസമയം, ഉന്നത സ്ഥാപനങ്ങളെ ഭരണകൂടത്തിന് കീഴിലാക്കാനുള്ള തന്ത്രത്തിൻെറ ഭാഗമാണിതെന്നും ആരോപണമുയ൪ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.