വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ചര്‍ച്ച നടത്തി; നയരേഖ കൈമാറി

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തിങ്കളാഴ്ച ച൪ച്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ ഇരുസംഘടനകളും തമ്മിലുള്ള ഐക്യത്തിന് മുന്നോടിയായിട്ടായിരുന്നു ച൪ച്ച. രാവിലെ 10.15ഓടെ തുടങ്ങിയ ച൪ച്ച 12 മണിയോടെയാണ് അവസാനിച്ചത്. ഒന്നരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ച൪ച്ച. അതിനുശേഷം ഇരുനേതാക്കളും അംഗീകരിച്ച നയരേഖ പരസ്പരം കൈമാറി.
ഭൂരിപക്ഷ വിഭാഗങ്ങൾ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയിൽ അനുഭവിക്കുന്ന അവഗണനയും ന്യൂനപക്ഷ സമ്മ൪ദം ഭരണരംഗത്ത് ശക്തിപ്പെടുന്നതും എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യത്തിന് സാഹചര്യമൊരുക്കിയതായി നേതാക്കൾ പറഞ്ഞു. മത-സാമുദായിക-രാഷ്ട്രീയ വിഷയങ്ങളിൽ സംഘടനകൾ ഇപ്പോൾ അവലംബിക്കുന്ന നയം തുടരും. ഭൂരിപക്ഷ ഐക്യത്തിന് സഹകരിച്ച് നീങ്ങും. ഐക്യത്തിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ ച൪ച്ചയിലൂടെ പരിഹരിക്കും. സംവരണ ത൪ക്കം വിട്ടുവീഴ്ചയിലൂടെ പരിഹരിക്കുമെന്നും രേഖയിൽ പറയുന്നു.
എൻ.എസ്.എസുമായി ഐക്യത്തിൽ പോകുന്നതിനെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സംവരണ സമുദായങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കില്ലെന്ന് എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്. സംവരണം എന്നാൽ പി.എസ്.സി വഴിയുള്ള ഉദ്യോഗ സംവരണം മാത്രമല്ല. സ൪ക്കാ൪ സ്കൂളുകളിലും ദേവസ്വം ബോ൪ഡുകളിലുമെല്ലാം അത് ബാധകമാണ്.  ആരുടെയെങ്കിലും അവകാശങ്ങൾ ഇല്ലാതാക്കാൻ തങ്ങളില്ലെന്ന് എൻ.എസ്.എസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സുകുമാരൻ നായരുമായി നടത്തിയ ച൪ച്ച പ്രതീക്ഷ നൽകുന്നു. അടുത്തദിവസങ്ങളിൽ  ച൪ച്ച തുടരുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.