കൂത്തുപറമ്പ്: സംസ്ഥാനത്തെ പൊതു പൈതൃകങ്ങളായ ചിറകൾ സംരക്ഷിക്കുമെന്നും അതിലൂടെ കാ൪ഷിക സമൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൂത്തുപറമ്പ് കോട്ടയംചിറ നവീകരണ പ്രവൃത്തി ഉദ്ഘാടനവും സഹസ്ര സരോവ൪ പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൈവകൃഷി, ഔഷധകൃഷി, മത്സ്യസമ്പത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കാൻ ചിറകളുടെ സംരക്ഷണത്തിലൂടെ കഴിയും. പച്ചക്കറി ലഭ്യത വ൪ധിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും സുലഭമായ ജലസമ്പത്തിനും ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.കെ. നാരായണൻ, അഡ്വ. സണ്ണിജോസഫ്, എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവ൪ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള സുവനീ൪ പ്രകാശനം നി൪വഹിച്ചു. കെ.എൽ.ഡി.സി ചെയ൪മാൻ ബെന്നി കക്കാട് ഏറ്റുവാങ്ങി. മാനേജിങ് ഡയറക്ട൪ ഡോ.പി.ജി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നസീ൪ സ്വാഗതവും കെ.ഭാസകരൻ നന്ദിയും പറഞ്ഞു.
കാ൪ഷിക സമൃദ്ധിയും പൈതൃകസംരക്ഷണവും ഉറപ്പാക്കാൻ 250 കോടിയോളം രൂപ ചെലവിൽ സ൪ക്കാ൪ തുടക്കമിട്ട പദ്ധതിയാണ് സഹസ്ര സരോവ൪. നബാ൪ഡിന്റെ സഹായത്തോടെ കേന്ദ്ര സ൪ക്കാ൪ ആ൪.കെ.വി.വൈ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. ആദ്യവ൪ഷം 100, തുട൪ന്ന് 300, 600 ചിറകൾ എന്നിങ്ങനെയാണ് ആയിരംചിറ സംരക്ഷണം പൂ൪ത്തിയാക്കുക. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അഞ്ചുസെന്റോ അതിൽ കൂടുതലോ ഉള്ള ചിറകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. കൃഷിവകുപ്പിനു കീഴിലെ കേരള ലാൻഡ് ഡവലപ്മെന്റ് കോ൪പറേഷനാണ് പദ്ധതി ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.