തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പങ്കെടുത്ത എസ്.എൻ.ഡി.പി യൂനിയന്റെ ചതയദിനാഘോഷ പരിപാടി അലങ്കോലപ്പെടുത്തുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഗുണ്ടുകാട് സാബുവടക്കം നാലുപ്രതികൾ അറസ്റ്റിൽ.
കുപ്രസിദ്ധ ഗുണ്ട വഞ്ചിയൂ൪ കുന്നുകുഴി ബാ൪ട്ടൺഹിൽ ടി.സി 12/846ൽ ഗുണ്ടുകാട് സാബു എന്ന സാബു (43), ടി.സി 12/974ൽ റെജി (30), ടി.സി 12/963ൽ ഗ൪ഭിണി ഷൈജു എന്ന ഷൈജു (28), ടി.സി 12/872ൽ കോന്നൻ എന്ന വിനോദ് (35) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.