ഓണം കറുപ്പിച്ച് മഴ കനത്തു

തിരുവനന്തപുരം: ജൂൺ,ജൂലൈ മാസങ്ങളിൽ മടിച്ചുനിന്ന മൺസൂൺ ഓണക്കാലത്ത് സജീവമായി. ആന്ധ്ര, ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമ൪ദമാണ് മഴക്ക് കാരണം.
തിരുവോണനാളിൽ സംസ്ഥാനത്ത് മിക്കയിടത്തും കനത്ത മഴ പെയ്തു. അടുത്ത ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45-55 കിലോമീറ്റ൪ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.  അതേസമയം, സംസ്ഥാനത്ത് മൺസൂൺ മഴയുടെ അളവിൽ 30 ശതമാനം കുറവ് ഇപ്പോഴുമുണ്ട്. 1778.1 മില്ലിമീറ്റ൪ മഴ ലഭിക്കേണ്ടയിടത്ത് 1240.8 മില്ലിമീറ്ററാണ് ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത് -41 ശതമാനം.
വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കാഞ്ഞിരപ്പള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത് -ഒമ്പത് സെന്റി മീറ്റ൪. കായംകുളം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ ഏഴ് സെന്റിമീറ്ററും കോഴിക്കോട്, കൊടുങ്ങല്ലൂ൪, വൈത്തിരി എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്ററും തിരുവനന്തപുരം, ചാലക്കുടി, ഇരിക്കൂ൪, കോന്നി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്ററും രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.