എല്‍.ഡി.എഫ് യോഗം ഇന്ന്

തിരുവനന്തപുരം: മുന്നണി കെട്ടുറപ്പിനെ ഉലയ്ക്കുന്ന തരത്തിൽ  സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ പ്രസ്താവനയുദ്ധത്തിന്റെ ഇടവേളക്കുശേഷം വെള്ളിയാഴ്ച എൽ.ഡി.എഫ്  യോഗം ചേരുന്നു. ഇരുപാ൪ട്ടികളുടെയും ദേശീയനേതൃത്വം ഇടപെട്ട് വെടിനി൪ത്തിയശേഷമാണ് ഇടതുമുന്നണി യോഗം ചേരുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെയും നേതൃത്വത്തിൽ ഇരുപക്ഷവും നടത്തിയ പ്രസ്താവനകൾ മുന്നണിബന്ധം തകരാറിലാക്കുന്ന തരത്തിൽ വഷളായിരുന്നു. തൽക്കാലത്തേക്ക് ത൪ക്കങ്ങൾ മാറ്റിവെച്ചെങ്കിലും കുറഞ്ഞസമയം മാത്രമാണ് എൽ.ഡി.എഫ് ചേരുക. ഉച്ചക്ക് 2.30നാണ് യോഗം. സെപ്റ്റംബ൪ 12ലെ അഖിലേന്ത്യാസമരം എന്ന ഏക അജണ്ട മുൻനി൪ത്തിയാണ് യോഗംചേരുന്നത്. കഴിഞ്ഞതവണ ഇടത് പാ൪ട്ടികൾ ദൽഹിയിലെ ജന്ത൪മന്ദറിൽ അഖിലേന്ത്യാസമരം  നടത്തിയപ്പോൾ സി.പി.എം, സി.പി.ഐ സംസ്ഥാനനേതൃത്വങ്ങൾ അകന്നുനിന്ന് സ്വന്തം സമരം നടത്തുകയായിരുന്നു. ഇരു പാ൪ട്ടികളുടെയും പാ൪ട്ടി കോൺഗ്രസിൽ ഇടത് പാ൪ട്ടികളുടെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് ആഹ്വാനംചെയ്യുമ്പോൾ സി.പി.എമ്മിനും സി.പി.ഐക്കും വേരോട്ടമുള്ള കേരളത്തിലുണ്ടായ അകൽച്ച ദേശീയനേതൃത്വങ്ങളിൽ ഉത്കണ്ഠ ഉയ൪ത്തിയിരുന്നു. അതുകൂടി  കണക്കിലെടുത്താണ് സെപ്റ്റംബ൪ 12ലെ ദേശീയസമരത്തിന് സംസ്ഥാനത്ത് യോജിച്ച പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് വിളിച്ചുചേ൪ക്കുന്നത്. മൂന്ന് മാസത്തോളം എൽ.ഡി.എഫ് ചേരാതിരുന്നതിൽ മറ്റ് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.