കണ്ണൂ൪: ചാല ടാങ്ക൪ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് സന്ദ൪ശിക്കും. ദുരന്തമുണ്ടായതിന്റെ പിറ്റേ ദിവസം മുഖ്യമന്ത്രി സ്ഥലം സന്ദ൪ശിച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി എ.കെ.ജി, കൊയിലി, പരിയാരം മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ കാണും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കൃഷിമന്ത്രി കെ.പി. മോഹനൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
അതേസമയം, ദുരന്തത്തിനിരയായവ൪ക്കുള്ള സഹായധനം നൽകിത്തുടങ്ങി. മരിച്ച ശ്രീലത, രമ, ഗീത,നി൪മല എന്നിവരുടെ ബന്ധക്കൾക്ക് നഷ്ടപരിഹാരമായി നൽകുന്ന പത്തുലക്ഷം രൂപയുടെ ആദ്യ ഗഡുവായി 50,000 രൂപ വീതമാണ് നൽകിയത്. എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ, ജില്ലാ കലക്ട൪ രത്തൻ ഖേൽക്ക൪, തഹസിൽദാ൪ സി.എം. ഗോപിനാഥൻ എന്നിവ൪ നേരിട്ടെത്തിയാണ് സഹായ ധനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.