ഡമസ്കസ്: സിറിയയിൽ തലസ്ഥാന നഗരമായ ഡമസ്കസിന്റെ പ്രാന്തപ്രദേശത്ത് ശവസംസ്കാരച്ചടങ്ങിനു നേരെയുണ്ടായ കാ൪ബോംബ് സ്ഫോടനത്തിൽ 12 പേ൪ കൊല്ലപ്പെട്ടു. 48 പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പ്രസിഡന്റ് ബശ്ശാ൪ അൽഅസദിന്റെ രണ്ട് അനുയായികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനിടെയാണ് കാ൪ബോംബ് ആക്രമണമുണ്ടായത്.
അതേസമയം, സിറിയയുടെ കിഴക്കൻ മേഖലയിൽ സൈന്യം വിമത൪ക്കുനേരെ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ചമുതൽ 116 സിവിലിയന്മാ൪ ഉൾപ്പെടെ 200ഓളം പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്. ഡമസ്കസിന്റെ സമീപപ്രദേശമായ ദയറയിൽ അഞ്ചു ദിവസത്തിനിടെ സൈന്യം വൻ ആക്രമണമാണ് നടത്തിയത്. ഇവിടെനിന്ന് 320ലധികം മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.