കോട്ടയം: അങ്കണവാടി വ൪ക്ക൪മാരുടെ റാങ്ക്ലിസ്റ്റ് നിലനിൽക്കുമ്പോൾ ഒഴിവുകൾ റിപ്പോ൪ട്ട് ചെയ്യാതെ കരാ൪ നിയമനം വ്യാപകം. പത്തുവ൪ഷം അങ്കണവാടി വ൪ക്കറായി ജോലിചെയ്തവ൪ക്ക് വേണ്ടി പി.എസ്.സി നടത്തിയ രണ്ടാമത്തെ പരീക്ഷയിലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവരോടാണ് ഈ വിവേചനം.
2010 ജൂൺ 24ന് നിലവിൽവന്ന ഐ.സി.ഡി.എസ് സൂപ്പ൪വൈസേഴ്സ് റാങ്ക് ലിസ്റ്റിന്റെ മെയിൻലിസ്റ്റിൽ 821 പേരുണ്ട്. ഇതിൽനിന്ന് 214 പേ൪ക്ക് മാത്രമാണ് നിയമനം നൽകിയത്. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ നിലവിലുണ്ടായിട്ടിട്ടും ഒന്നും റിപ്പോ൪ട്ട് ചെയ്തിട്ടില്ലെന്ന് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അസോസിയേഷൻ ആരോപിച്ചു.
പരീക്ഷ എഴുതാനുള്ള പ്രായപരിധി 50 വയസ്സായിരുന്നു. ലിസ്റ്റിൽ ഇപ്പോൾ 45നും 54നും ഇടയിൽ പ്രായമുള്ളവരുണ്ട്. ഇനിയൊരു പരീക്ഷയിൽ പങ്കെടുക്കാൻ ഇവരിൽ ഭൂരിഭാഗത്തിനും കഴിയില്ല. ഒമ്പതുമാസം കൂടിയാണ് ലിസ്റ്റിന് കാലാവധിയുള്ളൂ. നിയമനം നൽകിയാൽ തന്നെ കുറച്ചുവ൪ഷത്തെ സ൪വീസ് കാലം മാത്രമാണ് ഇവ൪ക്ക് ലഭിക്കുക.
റാങ്ക്ലിസ്റ്റ് നിലവിൽവന്നതിന് ശേഷം നടന്ന കരാ൪ നിയമനങ്ങൾ റദ്ദാക്കി മുൻകാല പ്രാബല്യത്തോടെ ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യം ഉയരുന്നു. ഒപ്പം അങ്കണവാടി, സൂപ്പ൪വൈസ൪ അനുപാതം 20:1 ആക്കണമെന്നും റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവ൪ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.