പത്തനംതിട്ട: ഓണക്കാലപൂജകൾക്കായി ശബരിമലയിൽ നടതുറന്നു. ചൊവ്വാഴ്ച മുതൽ നാല് ദിവസം സന്നിധാനത്ത് ദേവസ്വം ബോ൪ഡ് ഒരുക്കുന്ന ഓണസദ്യ ഉണ്ടാകും. ഉച്ചക്ക് എല്ലാ തീ൪ഥാടക൪ക്കും സദ്യ ലഭിക്കും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി എഴിക്കോട് ശശി നമ്പൂതിരിയാണ് നട തുറന്നത്. ബുധനാഴ്ച ലക്ഷാ൪ച്ചന നടക്കും. മറ്റ് ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ സഹസ്ര കലശം, കളഭാഭിഷേകം എന്നിവ നടക്കും. ഓണപ്പൂജകൾ പൂ൪ത്തിയാക്കി 31ന് രാത്രി നട അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.