കൊച്ചി: ബിഹാ൪ സ്വദേശി സത്നം സിങ്ങിൻെറ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യത പോരെന്ന് മഹാരാജാസ് കോളജിലെ ഒരു കൂട്ടം അധ്യാപക൪ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടനുസരിച്ച് സത്നമിൻെറ ശരീരത്തിൽ 77 പരിക്കുകളുണ്ട്. ഇതിൽ 75 ഉം മരണത്തിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറുകൾക്കുള്ളിലുണ്ടായതാണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ കൊലക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങൾ നടന്നിട്ടുണ്ടാവാമെന്ന് സംശയിക്കണം. അന്വേഷണച്ചുമതല ഏൽപ്പിച്ച ഐ.ജി ബി.സന്ധ്യയുടെ മകൾ അമൃത മെഡിക്കൽ കോളജിലെ വിദ്യാ൪ഥിനിയായിരിക്കെ സത്യസന്ധമായ അന്വേഷണത്തിന് അവ൪ മുതിരുമോ എന്നതും സംശയകരമാണ്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ചുമതലകൾ സ൪ക്കാ൪ ഉദ്യോഗസ്ഥ൪ നിരസിക്കാറാണ് പതിവ്. എന്തുകൊണ്ട് ഇവരെ നിയമിച്ചുവെന്നും എന്തുകൊണ്ട് നിരസിച്ചില്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്. ഭീകരനെന്ന് മുദ്രകുത്തി മഠാധിപ൪ പൊലീസിലേൽപ്പിച്ച സത്നംസിങ് മരണവെപ്രാളത്തിൽ പേരൂ൪ക്കട മാനസികരോഗാശുപത്രിയിൽ കക്കൂസിലെ വെള്ളം നക്കി അന്ത്യശ്വാസം വലിക്കേണ്ടി വന്നത് കേരളത്തിന് ലജ്ജാകരമാണെന്നും എറണാകുളം മഹാരാജാസ് കോളജിലെ അസോസിയേറ്റ് പ്രഫസ൪മാരായ സൂസൻ ജോൺ, പി.വി.മത്തായി, ഡോ.എൻ.ഷാജി, ഡോ.കെ.കെ.വിജയൻ, എൻ.കെ.വിജയൻ, അസി.പ്രഫസ൪ പി.കെ.ശ്രീകുമാ൪ എന്നിവ൪ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.