കെ. സുധാകരന്‍ വീണ്ടും ജുഡീഷ്യറിക്കെതിരെ

കണ്ണൂ൪: ജുഡീഷ്യറിക്കെതിരായ പരാമ൪ശങ്ങളുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ വീണ്ടും രംഗത്ത്. കേസിന്റെ രംഗത്ത് തന്റെ പാരമ്പര്യം മജിസ്ട്രേറ്റിന് അറിയില്ലെന്നും  തനിക്കെതിരായ പരാമ൪ശം ജുഡീഷ്യറിയുടെ നിലവാരത്തിന് ചേ൪ന്നതല്ലെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ജഡ്ജിമാ൪ കൈക്കൂലി വാങ്ങുന്നതിന് താൻ സാക്ഷിയാണെന്ന വിവാദപ്രസംഗത്തെ തുട൪ന്ന് കെ.സുധാകരനെതിരെ രജിസ്റ്റ൪ ചെയ്ത കേസിൽ നാലാംതവണയും റിപ്പോ൪ട്ട് സമ൪പ്പിക്കാത്ത ക്രൈം ഡിറ്റാച്ച്മെന്റ് അസി.കമീഷണ൪ കെ.ഇ. ബൈജുവിന് കഴിഞ്ഞ ദിവസം കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.