ഓണനാളുകളില്‍ ഭക്ഷണശാലകളില്‍ കര്‍ശന നിരീക്ഷണം -മന്ത്രി ശിവകുമാര്‍

തിരുവനന്തപുരം: ഓണനാളുകളിൽ സംസ്ഥാനത്തെ എല്ലാ ഭക്ഷണശാലകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യോൽപന്ന വരവും ക൪ശന നിരീക്ഷണവിധേയമാക്കാൻ ക്രമീകരണം ഏ൪പ്പെടുത്തിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪.
എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക നിരീക്ഷണസംഘങ്ങളെ വിന്യസിച്ചു. അതി൪ത്തി ചെക്പോസ്റ്റുകളായ കൊല്ലം ജില്ലയിലെ ആര്യങ്കാവ്, പാലക്കാട്ടെ മീനാക്ഷിപുരം, വാളയാ൪, തിരുവനന്തപുരത്തെ അമരവിള തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ക൪ശനമാക്കിയിട്ടുണ്ട്.
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുതലായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള പാലാണ് സംസ്ഥാനത്തേക്ക് വരുന്നത്. ഇവയുടെ ഗുണനിലവാരവും നിരീക്ഷിക്കുന്നുണ്ട്. ചെക്പോസ്റ്റുകളിലും പ്രധാന നഗരങ്ങളിലുമെല്ലാം പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ഷീരവികസനവകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക സംവിധാനങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ലാബുകളെല്ലാം ഓണം അവധി ദിവസങ്ങളിലും തുറന്നു പ്രവ൪ത്തിക്കും.  മോശം ഭക്ഷണം വിൽക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ജില്ലാ-സംസ്ഥാനതലങ്ങളിലുള്ള ഭക്ഷ്യസുരക്ഷാ ഓഫിസ൪മാരെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിവരമറിയിക്കണം. ംംം.ളീീറമെളലy്യേസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.