തിരുവനന്തപുരം: മസിതിഷ്കാഘാതത്തെ തുട൪ന്ന് സ്വകാര്യാശുപത്രിയിൽ അത്യാസന്നനിലയിൽ കഴിയുന്ന നടൻ തിലകന്റെ ആരോഗ്യനിലയിൽ നേരിയ മാറ്റം. വലിയ മാറ്റമില്ലെങ്കിലും നേരിയ പുരോഗതിയുണ്ടെന്ന് ഇന്നലെ അദ്ദേഹത്തെ സന്ദ൪ശിച്ച മന്ത്രി വി.എസ് ശിവകുമാ൪ അറിയിച്ചു. തിലകന്റെ ചികിത്സാചെലവ് സ൪ക്കാ൪ വഹിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്പീക്ക൪ ജി.കാ൪ത്തികേയനും വൈകുന്നേരം ആശുപത്രിയിലെത്തി. ഇരുവരും ഡോക്ട൪മാരുമായും ആശയവിനിമയം നടത്തി.
മമ്മൂട്ടി, മകൻ ദുൽക്ക൪ സൽമാൻ, സുരേഷ് ഗോപി, മനോജ് കെ. ജയൻ, പാലോട് രവി , സി. ദിവാകരൻ, നി൪മാതാക്കളായ ആന്റോജോസഫ്, രഞ്ജിത്ത്, 'തനിമ' പ്രസിഡന്റ് ആദം അയ്യൂബ് തുടങ്ങി ചലച്ചിത്ര- സാമൂഹിക മേഖലകളിലെ നിരവധി പേ൪ ഇന്നലെ ആശുപത്രിയിലെത്തി. സന്ദ൪ശക൪ക്ക് വിലക്കുള്ളതിനാൽ പല൪ക്കും തിലകനെ നേരിൽ കാണാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.