ന്യൂയോ൪ക്: 'നാം' ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇറാനെ ഒറ്റപ്പെടുത്താനുള്ള ഇസ്രായേൽ യു.എസ് ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഉച്ചകോടിയിൽ സംബന്ധിക്കാൻ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ തീരുമാനിച്ചു.
മൂൺ തെഹ്റാൻ സന്ദ൪ശിക്കുന്നത് ഉചിത നടപടിയല്ലെന്ന് നേരത്തേ അമേരിക്കയും ഇസ്രായേലും ചൂണ്ടിക്കാട്ടിയിരുന്നു. 'നാം' ഉച്ചകോടിയുടെ വേദിയായി ഇറാൻ തലസ്ഥാന നഗരിയെ തെരഞ്ഞെടുത്തതിൽ അമേരിക്ക കടുത്ത നീരസവും പ്രകടിപ്പിച്ചിരുന്നു. സിറിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബാൻ കി മൂൺ ഇറാൻ അധികൃതരുമായി തുറന്ന ച൪ച്ച നടത്തുമെന്ന് അദ്ദേഹത്തിന്റെ വക്താവ് മാ൪ട്ടിൻ നസ്റികി അറിയിച്ചു. ഇറാന്റെ ആണവ പദ്ധതി, മനുഷ്യാവകാശ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും സംഭാഷണത്തിൽ സ്ഥാനം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.