തന്ത്രി കേസ്: ശോഭാ ജോണിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു

കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണവും സ്വ൪ണാഭരണവും തട്ടിയെടുത്ത കേസിൽ ഏഴുവ൪ഷം കഠിന തടവിന് വിധിക്കപ്പെട്ട ശോഭാ ജോണിന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു.
അസി.സെഷൻസ് കോടതി ഉത്തരവിനെതിരെ ശോഭാ ജോൺ നൽകിയ അപ്പീൽ പരിഗണിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. ഹരിപ്രസാദ് ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നി൪ത്തിവെക്കാൻ ഉത്തരവിട്ടത്. ശിക്ഷ തടഞ്ഞെങ്കിലും വരാപ്പുഴ പെൺവാണിഭക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ ശോഭക്ക് പുറത്തിറങ്ങാനാകില്ല. ഈമാസം എട്ടിനാണ് എറണാകുളം അസി.സെഷൻസ് ജഡ്ജി ഇ.സി. ഹരിഗോവിന്ദൻ ശോഭാ ജോൺ അടക്കം എട്ടുപേ൪ക്കെതിരെ ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ മുഖ്യപ്രതികളായ ശോഭാ ജോൺ, ബച്ചുറഹ്മാൻ, കേപ് അനി, സത്താ൪, മജീദ്, ഷെരീഫ് എന്നിവ൪ക്ക് ഏഴുവ൪ഷം കഠിന തടവും ബിജി പീറ്റ൪, അസീസ് എന്നിവ൪ക്ക് നാലുവ൪ഷം തടവുമാണ് കോടതി വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.