തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തും ഇന്റ൪നെറ്റ് വഴിയും കേരള ലോട്ടറി വിൽക്കുന്നത് നിരോധിച്ചു. കേരള ഭാഗ്യക്കുറി അന്യസംസ്ഥാനങ്ങളിൽ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ലോട്ടറി വകുപ്പ് അവിടങ്ങളിലെ പത്രങ്ങളിൽ പരസ്യം നൽകി. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ മിക്കതും മറ്റ് സംസ്ഥാനങ്ങളിലുള്ളവ൪ കരസ്ഥമാക്കുന്നത് പതിവായിരുന്നു. ഇതിന് പിന്നിൽ ചില സംഘങ്ങളുണ്ടെന്ന് കണ്ടതിനാൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കേരള അതി൪ത്തിക്കുള്ളിൽ മാത്രമേ സംസ്ഥാന ഭാഗ്യക്കുറി വിൽക്കാവൂവെന്ന് ലോട്ടറി ഡയറക്ട൪ വ്യക്തമാക്കി. ചില വ്യാപാരികൾ കേരള ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം നൽകില്ല. ഇന്റ൪നെറ്റ് വഴി കേരള ലോട്ടറി വിൽക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലുള്ളവ൪ അനധികൃതമായി വിൽക്കുന്ന ലോട്ടറി വാങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഡയറക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.