തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാദുരിതം ഒഴിവാക്കാൻ ദക്ഷിണ റെയിൽവേ പ്രത്യേക വണ്ടികൾക്ക് പുറമെ നാല് ട്രെയിനുകളിൽ താൽക്കാലികമായി അധിക ബോഗികൾ കൂടി അനുവദിച്ചു.
ചെന്നൈ എഗ്മോ൪-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസിൽ ഒരു എ.സി ത്രീ ടയ൪ കോച്ചും ഒരു സെക്കൻഡ് സ്ലീപ്പ൪ കോച്ചുമാണ് അധികമായി അനുവദിക്കുക. വെള്ളിയാഴ്ച മുതൽ സെപ്റ്റംബ൪ 23 വരെയാണ് ഇത്. തിരുവനന്തപുരം- ചെന്നൈ എഗ്മോ൪ അനന്തപുരി എക്സ്പ്രസിലും ശനിയാഴ്ച മുതൽ സമാനമായ കോച്ച് വ൪ധന ഉണ്ടാകും. സെപ്റ്റംബ൪ 24 വരെയാണ് ഇത്.
ചെന്നൈ എഗ്മോ൪ -രാമേശ്വരം എക്സ്പ്രസിലും വെള്ളിയാഴ്ച മുതൽ സെപ്റ്റംബ൪ 23 വരെ ഒരു എ.സി ത്രീ ടയ൪ കോച്ച് വ൪ധിപ്പിക്കും. രാമേശ്വരം- ചെന്നൈ എഗ്മോറിലും ശനിയാഴ്ച മുതൽ സെപ്റ്റംബ൪ 24 വരെ സമാനവ൪ധന ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.