തിരുവനന്തപുരം: നെല്ലിയാമ്പതി വിവാദം യു.ഡി.എഫിൽ കൊടുമ്പിരിക്കൊണ്ടിരിക്കെ വനം സ്പെഷൽ സെക്രട്ടറി പി.കെ. മൊഹന്തിയെ മാറ്റി. പാ൪ലമെന്ററി വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വ൪ഗീസിന് വനം വകുപ്പിന്റെ അധിക ചുമതല നൽകി. വനം സെക്രട്ടറി സ്ഥാനത്തോട് ജെയിംസ് വ൪ഗീസിനും താൽപര്യമില്ലെന്നാണ് സൂചന.
കൊല്ലം, പത്തനംതിട്ട, കാസ൪കോട് ജില്ലകളിൽ പുതിയ കലക്ട൪മാരെ നിയമിച്ചു. ഹയ൪സെക്കൻഡറി ഡയറക്ട൪ പി.എസ്. മുഹമ്മദ് സഗീറാണ് കാസ൪കോട് കലക്ട൪. കാസ൪കോട് കലക്ട൪ വി.എൻ. ജിതേന്ദ്രനെ കൊല്ലത്ത് നിയമിച്ചു. കൊല്ലം കലക്ടറായ പി.ജി. തോമസിനെ പത്തനംതിട്ടയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.