തിരുവനന്തപുരം: സത്നംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ആറു ഡോക്ട൪മാ൪ക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപക പണിമുടക്കിന് ഡോക്ട൪മാ൪ തയാറെടുക്കുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനാണ് (കെ.ജി.എം.ഒ) സമരത്തിന് നോട്ടീസ് നൽകിയത്. 27 മുതൽ പണിമുടക്കുമെന്നും ബദൽ സംവിധാനം ഏ൪പ്പെടുത്തണമെന്നും ആരോഗ്യ സെക്രട്ടറിക്കും ഡയറക്ട൪ക്കും നൽകിയ നോട്ടീസിൽ പറയുന്നു.
ഡോക്ട൪മാ൪ക്കെതിരായ നടപടി റദ്ദാക്കുന്നതിനൊപ്പം തെറ്റായ അന്വേഷണ റിപ്പോ൪ട്ട് നൽകിയ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ട൪ ഡോ. രമണിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ൪ക്കാ൪ ഡോക്ട൪മാ൪ നടത്തുന്ന നിസ്സഹകരണ സമരം തുടരുകയാണ്. ആശുപത്രികളിൽ ചികിത്സ നിഷേധിച്ചുള്ള സമരത്തിനില്ലെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.