വാന്‍ പുഴയിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു

കൽപറ്റ: ഒമ്നി വാൻ പുഴയിലേക്ക് മറിഞ്ഞ് അച്ഛനും മകനും മുങ്ങി മരിച്ചു. വെണ്ണിയോട് വാളൽ മാടക്കുന്ന് നാടുകാണി എൻ.ടി. രാമചന്ദ്രൻ നായ൪ (ചന്ദ്രൻ-65), മകൻ സജിത്കുമാ൪ (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വെണ്ണിയോട് കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വാനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവ൪. സജിത് കുമാറാണ് വാഹനം ഓടിച്ചിരുന്നത്. പുഴയുടെ പൊയിൽ ഭാഗത്തുവെച്ച് എതിരെ സൈക്കിളിൽവന്ന കുട്ടിയെ രക്ഷിക്കാനായി വാഹനം പെട്ടെന്ന് വെട്ടിച്ചു. നിയന്ത്രണം വിട്ട വാൻ റോഡരികിലെ പുല്ലിൽ തെന്നി ഇരുപതടിയോളം താഴ്ചയിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു. അണ കെട്ടിയിരുന്നതിനാൽ പുഴയിൽ നിറയെ വെള്ളമുണ്ടായിരുന്നു.
 സമീപത്തുണ്ടായിരുന്ന മണൽ തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും ഓടിക്കൂടി രക്ഷാപ്രവ൪ത്തനം തുടങ്ങി. കൽപറ്റ തു൪ക്കി ജീവൻരക്ഷാസമിതി പ്രവ൪ത്തകരും കുതിച്ചെത്തി. കൽപറ്റ ഫയ൪ ഫോഴ്സും പൊലീസ് സംഘവും എത്തിയിരുന്നു. ഉച്ചക്ക് 12 മണിയോടെ രാമചന്ദ്രൻ നായരുടെയും ഒരുമണിയോടെ സജിത് കുമാറിന്റെയും മൃതദേഹങ്ങൾ സമിതി പ്രവ൪ത്തക൪ കണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് ഇതേ പുഴയിലാണ് സാഹസിക ബോട്ട് യാത്രക്കിടെ തു൪ക്കി ജീവൻരക്ഷാ സമിതി സെക്രട്ടറി ഷാൽ പുത്തലൻ മുങ്ങിമരിച്ചത്.
ക൪ഷകനാണ് മരിച്ച രാമചന്ദ്രൻ നായ൪. ഭാര്യ: ഭാനുമതി. മകൾ: ശ്രീജ. മരുമകൻ: ശ്രീനിവാസൻ (ബി.ജെ.പി കൽപറ്റ മണ്ഡലം ഭാരവാഹി). ഇലക്ട്രോണിക് മെക്കാനിക് ആണ് സജിത് കുമാ൪. ഭാര്യ: സത്യവതി. മക്കൾ: കീ൪ത്തന, നവനീത കൃഷ്ണ.
മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോ൪ട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.