നെല്ലിയാമ്പതി: യു.ഡി.എഫ് തീരുമാനിക്കും -മുഖ്യമന്ത്രി

ിരുവനന്തപുരം: നെല്ലിയാമ്പതി വിഷയം യു.ഡി.എഫ് ച൪ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി. സി.ബി.ഐ അന്വേഷണം വേണമെന്ന മന്ത്രി ഗണേഷ്കുമാറിന്റെ ആവശ്യത്തോട് വാ൪ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദഹേം. വിഷയം യു.ഡി.എഫിന്റെ പരിഗണനയിലാണ്. യു.ഡി.എഫിന് വ്യക്തമായ സമീപനവും ധാരണയുമുണ്ട്. ചില പ്രശ്നങ്ങൾ ഉയ൪ന്ന സാഹചര്യത്തിലാണ് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്നും റിപ്പോ൪ട്ട് ഉടൻ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകുന്ന സ്വാതന്തൃ്രം ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് ജനം തീരുമാനിക്കും. താൻ അതേക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമായിരുന്നുവെന്ന എം.എം. ഹസന്റെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് നിഷേധിക്കുന്നില്ലന്നൊയിരുന്നു മറുപടി.
മുഖ്യമന്ത്രിക്കെതിരായ പോസ്റ്ററിന് പിന്നിൽ ആരാണെന്ന് ചോദിച്ചപ്പോൾ മാധ്യമങ്ങൾ അന്വേഷിക്കാനായിരുന്നു മറുപടി. തനിക്ക് അതിൽ പരിഭവമില്ല. പോസ്റ്ററിൽ പറഞ്ഞപോലുള്ള പരാതികൾ ആരും നേരിട്ട് പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിന് എന്ത് ചെയ്യൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഗ്രീൻ പൊളിറ്റിക്സ്, ഗ്രീഡി പൊളിറ്റിക്സ് എന്നിവയെക്കുറിച്ച് തന്നോട് ചോദിക്കേണ്ട. കോൺഗ്രസ് വലിയ പാ൪ട്ടിയാണ്. നിയന്ത്രണം സ്വയം തീരുമാനിക്കുന്നതാണെന്നും അടിച്ചൽേപ്പിക്കുന്നില്ലന്നെും മുഖ്യമന്ത്രി പറഞ്ഞു. പി.സി. ജോ൪ജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മരിച്ചവ൪ ഒപ്പിട്ടുവെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലന്നൊയിരുന്നു മറുപടി.


നെല്ലിയാമ്പതി: കോൺഗ്രസിൽ അവിശ്വാസം വളരുന്നു
തിരുവനന്തപുരം: നേതാക്കളുടെ പരസ്യപ്രസ്താവനകൾ കേന്ദ്രനേതൃത്വം വിലക്കിയെങ്കിലും സംസ്ഥാന കോൺഗ്രസിലെ മുഖ്യഗ്രൂപ്പുകൾക്കിടയിലെ അകൽച്ച വ൪ധിച്ചു. മന്ത്രിമാരുടെ വകുപ്പുമാറ്റത്തെ തുട൪ന്ന് ഗ്രൂപ്പ് നേതൃത്വങ്ങൾക്കിടയിൽ ഉടലെടുത്ത അവിശ്വാസം പാ൪ട്ടി പുനഃസംഘടനയുടെ പേരിൽ വീണ്ടും ശക്തമായതിനിടെയാണ് നെല്ലിയാമ്പതി വിവാദവും ഗ്രൂപ്പ് രാഷ്ട്രീയത്തിന് എരിവും പുളിയും നൽകി കത്തിപ്പട൪ന്നത്.
നെല്ലിയാമ്പതി പ്രശ്നം പഠിക്കാൻ യു.ഡി.എഫ് യോഗം ഉപസമിതിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെ ചില പാ൪ട്ടി എം.എൽ.എമാ൪ നെല്ലിയാമ്പതി സന്ദ൪ശിച്ചത് കെ.പി.സി.സി പ്രസിഡന്റിന്റെ അറിവോടെയാണെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവ൪ വിശ്വസിക്കുന്നത്. ഇവരുടെ സന്ദ൪ശനത്തിൽ പ്രതിഷേധിച്ച് എം.എം. ഹസൻ ഉപസമിതി കൺവീന൪സ്ഥാനം രാജിവെച്ചതും ദിവസങ്ങൾക്ക്ശേഷം അവ൪ക്കെതിരെ പരസ്യവിമ൪ശനം നടത്തിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും വിശ്വസിക്കുന്നു.
പാ൪ട്ടി പുനഃസംഘടന നീളുന്നതിന് കാരണം മറുപക്ഷമാണെന്നും ഇരു ഗ്രൂപ്പുകളും ആരോപിക്കുന്നു. അനാവശ്യ അവകാശവാദം ഉന്നയിച്ച് പുനഃസംഘടന തടസ്സപ്പെടുത്തിയെന്ന ആരോപണമാണ് അവ൪ പരസ്പരം ചാ൪ത്തുന്നത്. ഹൈകമാൻഡുമായുള്ള ച൪ച്ചക്ക് പോകുന്നതിന്റെ തലേന്ന് കെപി.സി.സി പ്രസിഡന്റിനോട് സംസാരിക്കാൻ മുഖ്യമന്ത്രി രാത്രി ഏറെ വൈകി എത്തിയത് ബോധപൂ൪വമാണെന്ന് ഐ വിഭാഗം കുറ്റപ്പെടുത്തുമ്പോൾ അ൪ഹമായത് ചോദിച്ചിട്ടും തരാത്ത മറുപക്ഷത്തിന്റെ നിലപാടിനെയാണ് എ പക്ഷം വിമ൪ശിക്കുന്നത്.
ഹരിതരാഷ്ട്രീയത്തിന്റെ പേരിൽ ചില യുവ കോൺഗ്രസ് എം.എൽ.എമാ൪ പരസ്യമായി രംഗത്തിറങ്ങിയത് ഉമ്മൻചാണ്ടിയെ ഉന്നംവെച്ചാണെന്ന വിശ്വാസത്തിലാണ് എ വിഭാഗം. അക്കാര്യം ഹസൻ ഭംഗ്യന്തരേണ വ്യക്തമാക്കിയിട്ടുമുണ്ട്. അവ൪ക്ക് പരോക്ഷമായിട്ടാണെങ്കിലും ചെന്നിത്തല പിന്തുണ നൽകുന്നുവെന്നാണ് എ വിഭാഗത്തിന്റെ പരാതി. എന്നാൽ മാണി ഗ്രൂപ്പുകാരനായ ചീഫ് വിപ്പ് പി.സി. ജോ൪ജിനെ ഉപയോഗിച്ച് അവരെ സമൂഹത്തിൽ നാണംകെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയാണ് മുഖ്യമന്ത്രിക്കെതിരെ ഐ വിഭാഗം ഉയ൪ത്തുന്നത്. ജോ൪ജിന്റെ അതിരുവിട്ട നീക്കങ്ങൾ നിയന്ത്രിക്കാത്തതും പാ൪ട്ടിയുടെ ഒരു എം.എൽ.എയെ ജാതീയമായി ആക്ഷേപിച്ചിട്ടും വേണ്ടരീതിയിൽ പ്രതികരിക്കാത്തതും മുഖ്യമന്ത്രിക്കെതിരായ ചാ൪ജ്ഷീറ്റിൽ ഐ വിഭാഗം ഉൾക്കൊള്ളിക്കുന്നു.
ഗ്രൂപ്പ്പോര് പാ൪ട്ടി ആസ്ഥാനത്തിന്റെ മതിലിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ൪ പതിപ്പിക്കുന്നിടംവരെ എത്തിയിരിക്കുകയാണ്.  തനിക്ക് പരിഭവം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. പോസ്റ്ററിൽ പറയുന്ന പരാതികളൊന്നും തന്നോട് ഇതേവരെ ആരും പറഞ്ഞിട്ടില്ലെന്ന് സൂചിപ്പിക്കുന്നതിലൂടെ അക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നു.
അഞ്ചാംമന്ത്രി വിവാദം തണുപ്പിക്കുന്നതിന് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റംവരുത്തും മുമ്പ് കൂടിയാലോചന നടത്താത്തതിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ ഉടലടുത്ത അകൽച്ചക്ക് കാര്യമായ മാറ്റമില്ലെന്ന് പിന്നീട് ഓരോ വിഷയത്തിലും ഇരുവരും സ്വീകരിച്ച നിലപാടുകളിൽനിന്ന് വ്യക്തമാണ്. നേതാക്കളുടെ പരസ്യ വിഴുപ്പലക്കലിന് കേന്ദ്രനേതൃത്വം തടയിട്ടതിനാൽ സ൪ക്കാറിന്റെയും പാ൪ട്ടിയും മുഖം വികൃതമാക്കിയ വിവാദങ്ങൾ തൽക്കാലത്തേക്കെങ്കിലും കെട്ടടങ്ങുമെങ്കിലും പ്രമുഖഗ്രൂപ്പുകൾ തമ്മിലുള്ള അകൽച്ച കാരണം സ൪ക്കാറിന്റെയും പാ൪ട്ടിയുടെയും പ്രവ൪ത്തനം വരുംനാളുകളിൽ പഴയപടി സുഗമമാവില്ലെന്നുതന്നെയാണ് കരുതപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.