കൊച്ചി: അസം കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യക്കാ൪ക്കെതിരെ പ്രചരിച്ച വ്യാജ സന്ദേശങ്ങളുമായി പോപ്പുല൪ ഫ്രണ്ടിന് ഒരു ബന്ധവുമില്ലെന്ന് ദേശീയ പ്രസിഡന്റ് ഇ.എം. അബ്ദുറഹ്മാൻ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ കണ്ടെത്തലെന്ന നിലയിൽ വരുന്നത് വ്യാജ വാ൪ത്തയാണ്. പോപ്പുല൪ ഫ്രണ്ടിനെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന വാ൪ത്തയിൽ തന്നെ ആരാണ് സന്ദേശങ്ങൾ അയച്ചതെന്ന് കണ്ടെത്തുക അസാധ്യമാണെന്നും പറയുന്നുണ്ട്. എവിടെയും പഠിക്കാനും തൊഴിലെടുക്കാനും സ്വാതന്ത്രൃവും അവകാശവുമുണ്ടെന്ന് വിശ്വസിക്കുന്ന പ്രസ്ഥാനമാണ് പോപ്പുല൪ ഫ്രണ്ട്. ന്യൂനപക്ഷ-ദലിത്-ആദിവാസികൾക്കായി പ്രവ൪ത്തിക്കുന്ന തങ്ങൾക്കെതിരെ തുടരെ വാ൪ത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ ഭരണകൂടവും ഫാഷിസ്റ്റുകളുമാണെന്നും അബ്ദുറഹ്മാൻ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവിയും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.