പുഴയില്‍ കാണാതായ ജീവന്‍ രക്ഷാസമിതി സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി

കൽപറ്റ:  പുഴയിൽ കാണാതായ കൽപറ്റയിലെ തു൪ക്കി ജീവൻ രക്ഷാസമിതി സെക്രട്ടറിയുടെ മൃതദേഹം നീണ്ട തിരച്ചിലിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തി.  
ജലസാഹസിക യാത്രാ പരിശീലനത്തിനിടെ പുഴയിലെ ചുഴിയിൽപ്പെട്ട് കാണാതായ സമിതി സെക്രട്ടറി ഷാൽ പുത്തലന്റെ (35) മൃതദേഹമാണ് സമിതി പ്രവ൪ത്തകരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ കണ്ടെത്തിയത്. തിങ്കളാഴ്ച 5.30ഓടെ വെണ്ണിയോട് മെച്ചന പുഴക്കലിടം ഭാഗത്ത്  കാൽ വഴുതി ചുഴിയിൽ പതിക്കുകയായിരുന്നു. ജീവൻ രക്ഷാസമിതിയിലെ 17 അംഗങ്ങൾ രണ്ട് ബോട്ടുകളിലായി ജലയാത്ര നടത്തി വെണ്ണിയോട് വലിയ പുഴയിലൂടെ ചെക്ഡാമിനു സമീപം താഴത്തേക്ക് ബോട്ടിറക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്.
ഫയ൪ഫോഴ്സും പൊലീസും നാട്ടുകാരും തിങ്കളാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈത്തിരി തഹസിൽദാ൪ സൂപ്പി കല്ലങ്കോടൻ, കമ്പളക്കാട് പൊലീസ് എന്നിവ൪ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പുഴയിലും ഡാമിലും മുങ്ങിപ്പോയ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഓടിയെത്തുന്ന സംഘമാണ് ജീവൻരക്ഷാ സമിതി. സമിതിയുടെ നേതൃത്വത്തിൽ വ൪ഷങ്ങളായി പ്രവ൪ത്തിച്ചുവരുകയായിരുന്നു ഷാൽ.  വെള്ളം കുതിച്ചൊഴുകി വലിയ ചുഴി രൂപപ്പെട്ട ഭാഗത്താണ് ഇയാൾ മുങ്ങിപ്പോയത്. ഇവിടെനിന്ന് 100 മീറ്റ൪ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. വൈത്തിരി താലൂക്കാശുപത്രിയിൽ പോസ്റ്റുമോ൪ട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കൽപറ്റയിലെ ഖബ൪സ്ഥാനിൽ ഖബറടക്കി.ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം പി. അറുമുഖൻ, നഗരസഭാ ചെയ൪മാൻ എ.പി. ഹമീദ് എന്നിവ൪ അന്ത്യോപചാരമ൪പ്പിച്ചു. കൽപറ്റയിൽ വ്യാപാരികൾ കടകളടച്ച് ഹ൪ത്താലാചരിച്ചു. മൗനജാഥയും അനുശോചന യോഗവുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.