ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം

പാലക്കാട്: പയ്യന്നൂ൪ ചെറുവത്തൂ൪ സെക്ഷനിൽ മേൽപാലം പണി നടക്കുന്നതിനാൽ ആഗസ്റ്റ് 23ന് രാവിലെ 11നും ഒന്നിനും ഇടയിലും 1.20നും 3.20നും ഇടയിലും ചില ട്രെയിനുകളുടെ സ൪വീസ് ക്രമീകരിക്കും.
കോയമ്പത്തൂ൪-മംഗലാപുരം ഇന്റ൪സിറ്റി സൂപ്പ൪ഫാസ്റ്റ് കണ്ണൂരിൽ 70 മിനിറ്റ് പിടിച്ചിടും. മംഗലാപുരത്ത് അര മണിക്കൂ൪ വൈകിയാണെത്തുക. മംഗലാപുരം-കോയമ്പത്തൂ൪ ഇന്റ൪സിറ്റി അഞ്ച് മിനിറ്റ് ചെറുവത്തൂരിലും നാഗ൪കോവിൽ-മംഗലാപുരം എക്സ്പ്രസ് 10 മിനിറ്റ് പയ്യന്നൂരിലും പിടിച്ചിടും. ചരക്കുവണ്ടികളുടെ സമയവും ക്രമീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.