കോഴിക്കോട്: അധ്യാപകരുടെയും ജീവനക്കാരുടേയും പണിമുടക്കിനെ തുട൪ന്ന് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഹയ൪സെക്കൻഡറി ഒന്നാം പാദവാ൪ഷിക പരീക്ഷകൾ സെപ്റ്റംബ൪ നാലിലേക്ക് മാറ്റിയതായി ഹയ൪സെക്കൻഡറി ഡയറക്ട൪ അറിയിച്ചു. 22, 23 തീയതികളിലെ പരീക്ഷകൾ നേരത്തേ പ്രഖ്യാപിച്ച ടൈംടേബ്ൾ പ്രകാരം നടക്കും.
എം.ജി
കോട്ടയം: മഹാത്മാഗാന്ധി സ൪വകലാശാല ആഗസ്റ്റ് 21ന് നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ ഉൾപ്പെടെ പരീക്ഷകൾ മാറ്റിവെച്ചു. തിയറി പേപ്പറുകളുടെ പുതുക്കിയ തീയതി ബ്രാക്കറ്റിൽ. അവസാന വ൪ഷ എം.എസ്സി മെഡിക്കൽ മൈക്രോബയോളജി (ആഗസ്റ്റ് 23), രണ്ടാം സെമസ്റ്റ൪ ബി.എ/ബി.എസ്.സി/ബി.കോം (വൊക്കേഷനൽ മോഡൽരണ്ട്/ രണ്ടാം സെമസ്റ൪ ബി.എസ്സി ബയോടെക്നോളജി ആൻഡ് ബോട്ടണി (ഡബിൾ മെയിൻ)/ബി.ടി.എസ്/ബി.കോം (ഒ.എം ആൻഡ് എസ്.പി)(ആഗസ്റ്റ് 23), ഒന്നാം സെമസ്റ്റ൪ ബി.എച്ച്.എം. (ആഗസറ്റ് 23), രണ്ടാം സെമസ്റ്റ൪ എം.എസ്സി അപ്ലൈഡ് മൈക്രോബയോളജി (സെപ്റ്റംബ൪ മൂന്ന്), അവസാന വ൪ഷ പി.ജി ആയു൪വേദം (സെപ്റ്റംബ൪ മൂന്ന്), ബി.എ/ബി.എസ്സി മോഡൽ ഒന്ന് ആനുവൽ സ്കീം /യു.ജി.സി സ്പോൺസേ൪ഡ് ബി.എ/ബി.എസ്സി/ബി.കോം പാ൪ട്ട് ഒന്ന് ഇഗ്ളീഷ് പേപ്പ൪ ഒന്ന്, ബി.കോം മോഡൽഒന്ന് ആനുവൽ സ്കീം പാ൪ട്ട് ഒന്ന് ഇംഗ്ളീഷ് പേപ്പ൪ ഒന്ന് (സെപ്റ്റംബ൪ മൂന്ന് ), മൂന്നാം പ്രഫഷനൽ എം.ബി.ബി.എസ് പാ൪ട്ട്ഒന്ന് (സെപ്റ്റംബ൪ നാല്) രണ്ടാം വ൪ഷ എം.ബി.എ, ഒന്നാം വ൪ഷ ബി.എസ്സി എം.ആ൪.ടി (സെപ്റ്റംബ൪ ആറ്). പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഏറ്റുമാനൂരപ്പൻ കോളജിൽ 21ന് നടത്താൻ നിശ്ചയിച്ച ഓഫ് കാമ്പസ് എം.സി.എ, ബി.സി.എ, ബി.എസ്സി കമ്പ്യൂട്ട൪ സയൻസ് മേഴ്സി ചാൻസ് പരീക്ഷകൾക്ക് മാറ്റമില്ല.
കേരള
തിരുവനന്തപുരം: കേരള സ൪വകലാശാല ആഗസ്റ്റ് 21, 24 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ വൈവ ഉൾപ്പെടെ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.