കോഴിക്കോട്: പെരുന്നാളാഘോഷത്തിനുശേഷം പൂക്കളുടെ ഉത്സവമായ ഓണക്കാലത്തിലേക്ക്. ‘അത്തം പത്തിന്് തിരുവോണം’ എന്ന പഴയ വിശ്വാസങ്ങളെ മാറ്റിക്കൊണ്ട് ഇത്തവണ അത്തം മുതൽ ഒമ്പതാം ദിവസമാണ് തിരുവോണം. നക്ഷത്രങ്ങളുടെ കയറ്റിറക്കം മൂലമാണ് ഒമ്പതാം നാൾ തിരുവോണം ആഘോഷിക്കേണ്ടിവന്നത്. തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം എന്നീ നാളുകൾ മൂന്നുദിവസംകൊണ്ട് പൂ൪ത്തിയായതാണ് ഇത്തവണ ഒമ്പതാം ദിവസം ഓണം വന്നെത്താൻ കാരണമായത്. ഇതിനുമുമ്പുള്ള ചില വ൪ഷങ്ങളിലും ഇത്തരത്തിൽ ഒമ്പതാം നാൾ ഓണം വന്നിരുന്നു.
അപൂ൪വം ചില വ൪ഷങ്ങളിൽ പത്തു ദിവസവും കഴിഞ്ഞ് പതിനൊന്നാം നാൾ കേരളീയ൪ ഓണം ആഘോഷിച്ചിട്ടുണ്ട്. തിരുവോണ ദിവസം അ൪ധരാത്രി കഴിഞ്ഞ് പിറ്റേ ദിവസത്തേക്ക് ആറേകാൽ നാഴികയിൽ കൂടുതൽ തിരുവോണനാൾ വന്നാൽ അക്കൊല്ലം അത്തം പതിനൊന്നിനായിരിക്കും തിരുവോണം.
വാമനൻ പാതാളത്തിലേക്കയച്ച സമൃദ്ധിയുടെ രാജാവായ മാവേലി തിരുവോണനാൾ തൻെറ പ്രജകളെ കാണാനെത്തുന്നതിന് മുന്നോടിയായാണ് മലയാളികൾ പത്തുദിവസം മുറ്റത്ത് പൂക്കളമിട്ട് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.