മെഡിക്കല്‍ / എന്‍ജിനീയറിങ് : നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ / എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള നാലാംഘട്ട അലോട്ടുമെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാ൪ഥികൾ പ്രവേശ പരീക്ഷാ കമീഷണ൪ക്ക് ഒടുക്കേണ്ട ഫീസ് / ബാക്കി ഫീസ് ഉണ്ടെങ്കിൽ  അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻെറ തെരഞ്ഞെടുത്ത ശാഖകളിലൊന്നിൽ 21, 22, 23 തീയതികളിൽ അടയ്ക്കണം.
തുട൪ന്ന് 22, 23 തീയതികളിൽ തന്നെ അതാതു കോളജുകളിൽ ഹാജരായി അഡ്മിഷൻ നേടണം. കോളജ് പ്രിൻസിപ്പൽമാ൪ 24ന് വൈകുന്നേരം അഞ്ചിന് മുമ്പ് നോൺ ജോയനിങ് റിപ്പോ൪ട്ട് പ്രവേശപരീക്ഷാ കമീഷണ൪ക്ക് അയക്കണം.
കൂടുതൽ വിശദാംശങ്ങൾ www.cee-kerala.org എന്ന വെബ്സൈറ്റിലുള്ള ആഗസ്റ്റ് 16ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറുകളായ 0471 - 2339101, 2339102, 2339103, 2339104 എന്നിവയിലും സിറ്റിസൺ കാൾ സെൻററിൻെറ 155300, 0471- 2115054, 2115098, 2335523 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.