നിക്ഷേപക സംഗമം ‘ഇന്‍വെക്സ്’ കോഴിക്കോട്ട്

കോഴിക്കോട്്: കേരള ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉത്തര മേഖലാ ഘടകത്തിൻെറ ആഭിമുഖ്യത്തിലുള്ള നിക്ഷേപക സംഗമം ഈ മാസം 24, 25 തീയതികളിൽ കോഴിക്കോട് ഗേറ്റ്വേ ഹോട്ടലിൽ നടക്കും. ഇൻവെക്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ കാസ൪കോട്, കണ്ണൂ൪, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഇടത്തരം ചെറുകിട പദ്ധതികളും നിക്ഷേപകരെയുമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.  24ന് വൈകീട്ട് ധനമന്ത്രി കെ.എം. മാണി സംഗമം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സ്റ്റാളുകളുടെ ഉദ്ഘാടനം നി൪വഹിക്കും. 25 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി. അനിൽകുമാ൪ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.