തലശ്ശേരി: മേലൂ൪ മമ്മാക്കുന്ന് പാലത്തിന് സമീപം മൂന്ന് എസ്.ഡി.പി.ഐ പ്രവ൪ത്തക൪ക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് കാടാച്ചിറയിലെ സി.പി. ഷംസീ൪ (35), സഹോദരൻ നസീ൪, ഇവരുടെ സുഹൃത്ത് കെ. സാദത്ത് എന്നിവ൪ക്കാണ് ഞായറാഴ്ച രാത്രി പത്തരയോടെ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷംസീ൪, സാദത്ത് എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും നസീറിനെ കണ്ണൂ൪ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നസീറിൻെറ പരാതിയിൽ ധ൪മടം പൊലീസ് കേസെടുത്തു. എട്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് നസീ൪ നൽകിയ പരാതിയിൽ പറയുന്നു. രാത്രി ബൈക്കിൽ മൂവരും വീട്ടിലേക്ക് മടങ്ങുമ്പോൾ എട്ടംഗ സംഘം തടയുകയും വാക്ക് ത൪ക്കമുണ്ടാക്കി വെട്ടുകയുമായിരുന്നെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.