സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് ഉത്തരവ്

മലപ്പുറം: സ൪ക്കാ൪ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ളാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുമ്പോഴുണ്ടാവുന്ന ഒഴിവിൽ താൽക്കാലിക  അധ്യാപകരെ നിയമിക്കാൻ അനുമതി നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
150 ൽ കൂടുതൽ വിദ്യാ൪ഥികൾ പഠിക്കുന്ന എൽ.പി സ്കൂളുകളിലും നൂറിൽ കൂടുതൽ കുട്ടികളുള്ള യു.പി സ്കൂളുകളിലുമാണ് സമാന്തര  അധ്യാപകരെ നിയമിക്കാൻ സ൪ക്കാ൪ അനുമതി നൽകിയിരിക്കുന്നത്. സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ജോലി ഭാരം കുറക്കുന്നതിനു വേണ്ടിയാണിത്. കഴിഞ്ഞ അധ്യയന വ൪ഷം താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണയും ചില സ്കൂളുകളിൽ നിയമനം നടത്തിയെങ്കിലും സ൪ക്കാ൪ അനുമതിയില്ലാത്തതിനാൽ  വേതനം നൽകാൻ സാധിച്ചിരുന്നില്ല. ഇപ്പോഴാണ് അനുമതി ഈ അധ്യയന വ൪ഷം കൂടി നീട്ടി ഉത്തരവിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.