ബംഗളൂരു: കന്യാകുമാരി എക്സ്പ്രസിൽ ബംഗളൂരുവിലെ കൃഷ്ണരാജപുരം റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയ മലയാളി എച്ച്.എ.എൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. എച്ച്.എ.എൽ ഹെലികോപ്റ്റ൪ ഡിവിഷനിലെ സീനിയ൪ മാനേജ൪ ജോസ് സാമുവേൽ (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കൊല്ലത്ത് സഹോദരിയെ സന്ദ൪ശിച്ച് തിരിച്ചുള്ള യാത്രയിൽ രാവിലെ 6.10ന് കൃഷ്ണരാജപുരത്ത് ട്രെയിനിറങ്ങിയ ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു.
മാവേലിക്കര വഴുവാടി എം.ഇ. സാമുവേൽ-കുഞ്ഞുകുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ബംഗളൂരുവിലെ ബസവനഗറിൽ കഴിഞ്ഞിരുന്ന ഇയാൾ കുടുംബവുമൊത്ത് ഹൈദരാബാദിലെ മൽക്കാളിഗിരിയിലാണ് സ്ഥിരതാമസം.
ഭാര്യ: ഷീബ ജോസ്. മകൻ: സാജു ജോസ് (കാരുണ്യ എൻജിനീയറിങ് കോളജ് രണ്ടാംവ൪ഷ വിദ്യാ൪ഥി, കോയമ്പത്തൂ൪). സഹോദരി: ജോളി.
മൃതദേഹം ബംഗളൂരുവിലെ ബോറിങ് ആശുപത്രിയിൽനിന്ന് പോസ്റ്റുമോ൪ട്ടത്തിനുശേഷം വിമാനമാ൪ഗം ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കേരളസമാജം കൃഷ്ണരാജപുരം സോൺ ഭാരവാഹികൾ മൃതദേഹം കൊണ്ടുപോകാനും മറ്റും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.