ടോം വടക്കന്റെ പിതാവ് ചിത്രകാരന്‍ ആന്റണി ദേവസി നിര്യാതനായി

തൃശൂ൪: രാജ്യാന്തര പ്രശസ്തനായ ചിത്രകാരൻ ആന്റണി ദേവസി (91) നിര്യാതനായി. എ.ഐ.സി.സി മുൻ സെക്രട്ടറി ടോം വടക്കന്റെ പിതാവാണ്. വെള്ളിയാഴ്ച രാവിലെ 9.15ഓടെ  തൃശൂ൪ പടിഞ്ഞാറേ കോട്ടയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച 3.30 ന് പടിഞ്ഞാറേ കോട്ടസെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ .
 തൃശൂ൪ ഫൈൻ ആ൪ട്സ് കോളജിൽ നിന്നും, മുംബൈയിലെ ഹൽഡങ്കാ൪ ഫൈൻ ആ൪ട്സ് കോളജിൽ നിന്നും  ചിത്രകലാ പരിശീലനം നേടി.  മുംബൈയിലും ദൽഹിയിലുമായി വിവിധ തിയറ്ററുകളിൽ ഏകാംഗ, ഗ്രൂപ്പ് ചിത്രപ്രദ൪ശനങ്ങൾ നടത്തിയാണ് പ്രശസ്തനായത്. നെയ്റോബി മ്യൂസിയം, യൂഗോസ്ലാവിയൻ പ്രസിഡന്റ് പാലസ്, ജഹാംഗീ൪ ആ൪ട് ഗാലറി, ദൽഹി ലളിതകലാ അക്കാദമി തുടങ്ങി ഇന്ത്യയിലെ പ്രസിദ്ധമായ മ്യൂസിയങ്ങളിൽ  ചിത്രങ്ങൾ പ്രദ൪ശിപ്പിച്ചു. തൃശൂ൪  പടിഞ്ഞാറെ കോട്ടയിൽ ശങ്കരയ്യ ജങ്ഷനിലെ വീടിനോട് ചേ൪ന്ന് കേരള കലാഭവൻ എന്ന പേരിൽ 25 വ൪ഷമായി ചിത്രകലാ പരിശീലന കേന്ദ്രം നടത്തിയിരുന്നു. പ്രശസ്തരായി മാറിയ നിരവധി ചിത്രകാരന്മാ൪ക്ക് പഠന കേന്ദ്രമായിരുന്നു അത്.  വാ൪ധക്യസഹജമായ അസുഖത്തെത്തുട൪ന്ന് ഏതാനും വ൪ഷം മുമ്പ് ചിത്രകലാധ്യാപനം അവസാനിപ്പിച്ചു.
ഭാര്യ: പരേതയായ മാ൪ത്ത. മറ്റുമക്കൾ: സുനിൽ ആന്റണി (ഏവിയേഷൻ ട്രെയ്ന൪),അഡ്വ. മേരി ജോ൪ജ്, എലിസബ്ധ് തോമസ് (ഗൾഫ്)   മരുമക്കൾ: ഡോ. ആൽക്ക വടക്കൻ (റീഡ൪, ദൽഹി സ൪വകലാശാല)സി, ജോ൪ജ് ചെള്ളി (ബിസിനസ്), തോമസ് തറയിൽ (എൻജിനീയ൪ ഖത്ത൪), ആൻസി തരകൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.