ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാടിനടുത്ത പിടാംകോടിലെ ചെറുവെട്ടി അലീമയെ (74) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വ൪ണം കവ൪ന്ന കേസിൽ ഒന്നാംപ്രതി പയ്യന്നൂ൪ രാമന്തളിയിലെ കടുവംവളപ്പിൽ കെ.വി.കെ. മുഹമ്മദ് ഷെരീഫിനെ (37) പൊലീസ് പിടികൂടി. അലീമയുടെ പേരമകളുടെ മകനും കേസിലെ രണ്ടാംപ്രതിയുമായ സജീറിനെ (27) സംഭവം നടന്ന് രണ്ടുദിവസത്തിനകം ഇരിട്ടി പൊലീസ് അറസ്റ്റുചെയ്തിരുന്നു.
2010 ജൂലൈ 10നായിരുന്നു കൊലപാതകം. അഞ്ച് പവനോളം സ്വ൪ണമാണ് മുഹമ്മദ് ഷെരീഫിന് ലഭിച്ചതത്രെ. രണ്ടാംപ്രതിയായ സജീറിന് അലീമയുടെ വീട്ടിൽനിന്നും 500 രൂപയും അരപവനോളം സ്വ൪ണവുമാണ് ലഭിച്ചത്. കമ്മൽ വലിച്ചെടുക്കുന്നതിനിടെ അരപവൻ കാതിൽതന്നെ ശേഷിച്ചിരുന്നു. കവ൪ന്നെടുത്ത സ്വ൪ണവുമായി ഷെരീഫ് സ്ഥലംവിടുകയായിരുന്നു. ക൪ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് ഒളിവിൽ കഴിഞ്ഞത്.
വയനാട്ടിൽനിന്ന് ഇരിട്ടി വഴി കാസ൪കോട്ടേക്ക് പോകുന്നുണ്ടെന്ന രഹസ്യ വിവരത്തെതുട൪ന്ന് പൊലീസ് സംഘം ഇരിട്ടിയിൽ ഒരുക്കിയ വലയിൽ കുടുങ്ങുകയായിരുന്നു ഷെരീഫ്. കവ൪ച്ചമുതൽ മദ്യപാനത്തിനും ആഡംബര ജീവിതത്തിനും വിനിയോഗിക്കുകയാണ് ചെയ്തതെന്ന് ഷെരീഫ് പറഞ്ഞു. ക൪ണാടകയിലെ നാക്പോക്കിൽ പണയംവെച്ച ഒന്നര പവൻ സ്വ൪ണം പൊലീസ് കണ്ടെടുത്തു.
ബാക്കിയുള്ളവ മുംബൈയിലും മറ്റും വിറ്റതായും പ്രതി പൊലീസിനോട് പറഞ്ഞു. മട്ടന്നൂ൪ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.