കൊച്ചി: ഭക്ഷണത്തിലെ മായം തടയുന്നതിൻെറ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 73 ഹോട്ടലുകൾ അടച്ചുപൂട്ടിയതായി സ൪ക്കാ൪. ശുചിത്വപാലനവും മറ്റ് സുരക്ഷിത നടപടികളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 696 ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും ഭക്ഷ്യ സുരക്ഷാ ജോയൻറ് കമീഷണ൪ കെ. അനിൽകുമാ൪ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് ഷവ൪മ കഴിച്ച് സജിൻ റോയ് മാത്യു എന്ന യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സ൪ക്കാ൪ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകൻ ബേസിൽ അട്ടിപ്പേറ്റി നൽകിയ ഹരജിയിലാണ് സ൪ക്കാറിൻെറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.