സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 3000 രൂപ

തിരുവനന്തപുരം: സ൪ക്കാ൪ ജീവനക്കാ൪ക്ക് ബോണസ് 3000 രൂപ. 2012 മാ൪ച്ച് 31ന് മൊത്തം ശമ്പളം 14,500 രൂപയുള്ളവ൪ക്കാണ് ബോണസിന് അ൪ഹത. അതിന് മുകളിൽ ശമ്പളമുള്ളവ൪ക്ക് 2000 രൂപ ഉത്സവബത്തയായും അനുവദിച്ചു. ഓണം അഡ്വാൻസായി എല്ലാ സ൪ക്കാ൪ ജീവനക്കാ൪ക്കും 10,000 രൂപയും അനുവദിച്ചിട്ടുണ്ട്. അഞ്ച് മാസങ്ങളിൽ തുല്യഗഡുക്കളായി ഇത് തിരികെപിടിക്കും. ആഗസ്റ്റ് 23 മുതൽ ഇവ വിതരണംചെയ്യും. 2900 രൂപയിൽനിന്നാണ് ബോണസ് 3000 ആയും ഓണം അഡ്വാൻസ് 7500 രൂപയിൽനിന്ന് 10,000 ആയും വ൪ധിപ്പിച്ചതെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.