ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി

കൊച്ചി: തേഡ് പാ൪ട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഉപയോഗിക്കുന്നവ൪ക്കെതിരെ നടപടി ക൪ശനമാക്കിയതായി ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ പി.എ. സൈനുദ്ദീൻ അറിയിച്ചു. മോട്ടോ൪ വാഹന നിയമത്തിലെ വകുപ്പ് പ്രകാരം മൂന്ന് മാസം തടവോ ആയിരം രൂപ പിഴയോ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പൊതുസ്ഥലത്ത് പ്രവേശിക്കുന്ന മോട്ടോ൪ വാഹനങ്ങൾ നി൪ബന്ധമായും ഇൻഷുറൻസ് എടുത്തിരിക്കേണ്ടതാണ്.  ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽ പെടുന്നത് മൂലം മൂന്നാമതൊരാൾക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ ചൂണ്ടിക്കാട്ടി. നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളിലും ഇൻഷുറൻസ് രേഖകൾ നി൪ബന്ധമായും ഉണ്ടായിരിക്കണം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.