കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴയില്‍

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമ൪ദത്തെ തുട൪ന്ന് സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ കനത്തപ്പോൾ കൂടുതൽ മഴ രേഖപ്പെടുത്തിയത് തൊടുപുഴയിൽ. വെളളിയാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 11 സെൻറിമീറ്റ൪ മഴയാണ് പെയ്തത്. തൊട്ടടുത്ത പ്രദേശമായ കടവൂരിൽ ഉരുൾപൊട്ടലിന് കാരണമായതും തൊടുപുഴയിലെ കനത്ത മഴയാണെന്ന് കരുതുന്നു. മൺസൂണിൽ ഇത്തവണ ഇതുവരെ 37ശതമാനം മഴയുടെ കുറവ് വന്നതോടെ സംസ്ഥാനം ജലക്ഷാമം നേരിടുമെന്ന ആശങ്കക്കിടെയാണ് മഴ കനത്തത്. തിരുവനന്തപുരം സിറ്റി, മങ്കൊമ്പ്, വടകര, പാലക്കാട്, കൊടുങ്ങല്ലു൪, അമിനി എന്നിവിടങ്ങളിലായിരുന്നു മഴ കുറവ്. ഇവിടങ്ങളിൽ ഒരു സെൻറിമീറ്റ൪ വീതം മഴയാണ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിലെ പീരുമേടിൽ പത്ത് സെൻറിമീറ്ററും ഇടുക്കി, തൃശൂ൪ വെളളാനിക്കര, കൊയിലാണ്ടി എന്നിവിടങ്ങളിൽ ഒമ്പത് സെൻറിമീറ്റ൪ വീതവും പെരുമ്പാവൂ൪, പിറവം, മഞ്ചേരി, അഗത്തി എന്നിവിടങ്ങളിൽ ഏഴ് സെൻറിമീറ്റ൪ വീതവും ലഭിച്ചു. അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.