മലപ്പുറം: അമിതവേഗതയിലെത്തിയ ബസ് വെയ്റ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. കാച്ചിനിക്കാട് ആലുപിലാക്കൽ മൊയ്തീൻ (48) ആണ് മരിച്ചത്. വെയ്റ്റിങ് ഷെഡിൽ ബസ് കാത്തുനിന്ന വിദ്യാ൪ത്ഥികളടക്കം പത്തോളം പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മക്കരപറമ്പിനടുത്ത് കാച്ചിനിക്കാടാണ് സംഭവം. പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന സ്വകാര്യബസ്സാണ് വെയ്റ്റിങ് ഷെഡ് ഇടിച്ചുതെറിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 8.20നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1982ൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമ്മേളന ഉപഹാരമായി നി൪മിച്ച് നൽകിയ വെയ്റ്റിങ് ഷെഡാണ് അപകടത്തിൽ തക൪ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.