മലപ്പുറം: മലപ്പുറം സ്വലാത്ത് നഗറിലെ പ്രാ൪ഥനാ സമ്മേളനത്തിന് സമാപനം. പുല൪ച്ചെ ഗ്രാൻഡ് മസ്ജിദിൽ നടന്ന ഹദീസ് പഠനത്തോടെയാണ് ബുധനാഴ്ച പരിപാടികൾക്ക് തുടക്കമായത്. ഒമ്പതിന് മഅ്ദിൻ ചെയ൪മാൻ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി ദേശീയ പതാക ഉയ൪ത്തി. സ്കൂൾ ഓഫ് ഖു൪ആൻ, അഅ്ദമു സ്വലാത്ത് മജ്ലിസ്, അസ്മാഉൽ ബദ്രിയ്യീൻ സദസ്സ് എന്നിവ നടന്നു.
സമസ്ത ട്രഷറ൪ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. യൂസുഫുൽ ജീലാനി വൈലത്തൂ൪, ഉമറുൽ ഫാറൂഖ് അൽ ബുഖാരി, സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, അഹ്മദ് ഹുസൈൻ ശിഹാബ് തങ്ങൾ തിരൂ൪ക്കാട്, ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, പി.കെ.എസ്. തങ്ങൾ തലപ്പാറ, ഇ. സുലൈമാൻ മുസ്ലിയാ൪, പൊന്മള അബ്ദുൽ ഖാദി൪ മുസ്ലിയാ൪, ഹസ്സൻ മുസ്ലിയാ൪ വയനാട്, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, അലി മുസ്ലിയാ൪ കുമരംപുത്തൂ൪, പി.എ. ഹൈദ്രോസ് മുസ്ലിയാ൪, താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാ൪, കെ.പി. മുഹമ്മദ് മുസ്ലിയാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.