കൂടങ്കുളം: കേന്ദ്രത്തിനും തമിഴ്നാടിനും ഹൈകോടതിയുടെ ശാസന

ചെന്നൈ: കൂടങ്കുളം പ്രശ്നത്തിൽ കേന്ദ്ര സ൪ക്കാറിനും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോ൪ഡിനും മദ്രാസ് ഹൈകോടതി ശാസന. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കേ ആണവനിലയത്തിൽ വൈദ്യുതോൽപാദനം തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫിസിൻെറ ചുമതലയുള്ള സഹമന്ത്രി വി.നാരായണ സ്വാമിയെയും ജസ്റ്റിസ് പി.ജ്യോതിമണി, ജസ്റ്റിസ് പി.ദേവദാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമ൪ശിച്ചു.
കൂടങ്കുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറിൽ ഇന്ധനം നിറക്കാൻ അനുമതി നൽകിയ ആണവോ൪ജ നിയന്ത്രണ ബോ൪ഡിൻെറയും (എ.ഇ.ആ൪.ബി) ഇതിന് നോ ഒബ്ജക്ഷൻ സ൪ട്ടിഫിക്കറ്റ് നൽകിയ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറയും നടപടിക്കെതിരെ ജി. സുന്ദ൪രാജൻ നൽകിയ കേസിലാണ് കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളെ ഹൈകോടതി നിശിതമായി വിമ൪ശിച്ചത്. ഫുകുഷിമ ആണവനിലയ ദുരന്ത പശ്ചാത്തലത്തിൽ മതിയായ സുരക്ഷാ പഠനങ്ങൾ നടത്താതെയാണ് റിയാക്ടറിൽ ഇന്ധനം നിറക്കാൻ എ.ഇ.ആ൪.ബി അനുമതി നൽകിയതെന്നും ആണവനിലയത്തിൽനിന്ന് 47 ഡിഗ്രി സെൽഷ്യസ് ചൂടുള്ള മലിനജലം കടലിലേക്ക് തുറന്നുവിടാൻ അനുമതി നൽകിയ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോ൪ഡ് നടപടി കടൽ ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഒന്നും രണ്ടും റിയാക്ടറുകളിൽനിന്ന് 47 ഡിഗ്രിയും മൂന്നു മുതൽ ആറു വരെയുള്ള റിയാക്ടറുകളിൽനിന്ന് 37 ഡിഗ്രിയും ചൂടുള്ള ജലം കടലിലേക്ക് പുറന്തള്ളാനാണ് അനുമതി നൽകിയിരിക്കുന്നത്.
ആണവനിലയത്തിനെതിരായ കേസ് ഒന്നര മാസമായി ഹൈകോടതി വിചാരണ ചെയ്തുകൊണ്ടിരിക്കേ റിയാക്ടറിൽ ഇന്ധനം നിറക്കാൻ അനുമതി നൽകിയ എ.ഇ.ആ൪.ബി നടപടിയിൽ ഹൈകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയെ മാത്രമേ കോടതിയായി കാണുന്നുള്ളൂവെന്നും മദ്രാസ് ഹൈകോടതി ഉൾപ്പെടെ മറ്റു കോടതികളൊന്നും അവ൪ക്ക് കോടതിയല്ലെന്നും ജഡ്ജിമാ൪ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.