സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

പാലക്കാട്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം അഞ്ചു പേ൪ മരിച്ചു. പാലക്കാട് കുറിശ്ശ്യാങ്കുളം എരയപ്പൊറ്റയിൽ യൂസുഫിൻെറ മകൻ ദിൽഷാദ് (25)ആണ് മരിച്ചത്.  അബഹയിൽ മലീഹാ റോഡിൽ വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ഒരു വ൪ഷമായി സൗദിയിലായിരുന്നു ദിൽഷാദ്. ഭാര്യ: സലീന. മകൻ: ഷിനാദ്. മാതാവ്: അസ്മ. സഹോദരങ്ങൾ: നിഷ, ശിഫാന, അൻഷാദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.